ഊരത്ത് പാടശേഖരത്തിന് പുതുജീവൻ; കുറുങ്ങോട്ട് താഴ വിസിബി പുനർനിർമ്മാണത്തിന് തുടക്കമായി

ഊരത്ത് പാടശേഖരത്തിന് പുതുജീവൻ; കുറുങ്ങോട്ട് താഴ വിസിബി പുനർനിർമ്മാണത്തിന് തുടക്കമായി
Mar 9, 2026 04:28 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com) ഊരത്ത് പാടശേഖരത്തെ വെള്ളക്കെട്ടിൽ നിന്നും വരൾച്ചയിൽ നിന്നും സംരക്ഷിക്കുന്നതിനായി ബജറ്റിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കുറുങ്ങോട്ട് താഴ വിസിബിപുനർനിർമ്മാണത്തിന്റെയും മമ്പള്ളി താഴ തോട് സംരക്ഷണത്തിന്റെയും പ്രവൃത്തി ആരംഭിച്ചു. ഒരു കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ ശ്രീജിത്ത് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. 50 ഏക്കറോളം വരുന്ന ഊരത്ത് പാടശേഖരത്തിൽ നിലനിന്നിരുന്ന കൃഷി തടസ്സങ്ങൾക്ക് ഈ പദ്ധതി പൂർത്തിയാകുന്നതോടെ ശാശ്വത പരിഹാരമാകും.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ടി. നഫീസ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.സി. രവീന്ദ്രൻ, എ.ടി. ഗീത, ബാപ്പറ്റ ചന്ദ്രൻ, പുതിയോട്ടിൽ നാണു എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ശ്രീജേഷ് ഊരത്ത് സ്വാഗതം പറഞ്ഞു.

Kurungotthazh VCB reconstruction begins

Next TV

Related Stories
മഞ്ചാടി; കുന്നുമ്മൽ പഞ്ചായത്ത് അങ്കണവാടി കലോത്സവം ആവേശമായി

Mar 9, 2026 04:15 PM

മഞ്ചാടി; കുന്നുമ്മൽ പഞ്ചായത്ത് അങ്കണവാടി കലോത്സവം ആവേശമായി

കുന്നുമ്മൽ പഞ്ചായത്ത് അങ്കണവാടി കലോത്സവം...

Read More >>
 കലയും രുചിയും വിളമ്പി നരിക്കൂട്ടുംചാൽ മഹിളാ വേദിക, വനിതാ ദിനാഘോഷം വേറിട്ടതായി

Mar 9, 2026 12:05 PM

കലയും രുചിയും വിളമ്പി നരിക്കൂട്ടുംചാൽ മഹിളാ വേദിക, വനിതാ ദിനാഘോഷം വേറിട്ടതായി

കലയും രുചിയും വിളമ്പി നരിക്കൂട്ടുംചാൽ മഹിളാ വേദിക, വനിതാ ദിനാഘോഷം...

Read More >>
കരുതലിന്റെ കാർഡ്; കുന്നുമ്മൽ പഞ്ചായത്തിൽ വയോജനങ്ങൾക്ക് പ്രിവിലേജ് കാർഡ് വിതരണം ചെയ്തു

Mar 8, 2026 02:20 PM

കരുതലിന്റെ കാർഡ്; കുന്നുമ്മൽ പഞ്ചായത്തിൽ വയോജനങ്ങൾക്ക് പ്രിവിലേജ് കാർഡ് വിതരണം ചെയ്തു

കുന്നുമ്മൽ പഞ്ചായത്തിൽ വയോജനങ്ങൾക്ക് പ്രിവിലേജ് കാർഡ് വിതരണം...

Read More >>
മായാത്ത ഓർമ്മ; വേളത്ത് തവന ഗോപാലൻ മാസ്റ്ററുടെ 21-ാം ചരമവാർഷികം ആചരിച്ചു

Mar 8, 2026 12:47 PM

മായാത്ത ഓർമ്മ; വേളത്ത് തവന ഗോപാലൻ മാസ്റ്ററുടെ 21-ാം ചരമവാർഷികം ആചരിച്ചു

വേളത്ത് തവന ഗോപാലൻ മാസ്റ്ററുടെ 21-ാം ചരമവാർഷികം...

Read More >>
പുത്തൻ പാത ഒരുങ്ങി; നരിപ്പറ്റയിലെ കുന്നമ്മൽ ആനക്കൽ താഴെ റോഡ് ഉദ്ഘാടനം ചെയ്തു

Mar 7, 2026 04:08 PM

പുത്തൻ പാത ഒരുങ്ങി; നരിപ്പറ്റയിലെ കുന്നമ്മൽ ആനക്കൽ താഴെ റോഡ് ഉദ്ഘാടനം ചെയ്തു

നരിപ്പറ്റയിലെ കുന്നമ്മൽ ആനക്കൽ താഴെ റോഡ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup