കുറ്റ്യാടി :(kuttiadi.truevisionnews.com) ജലവകുപ്പ് പേരാമ്പ്ര പിഎച്ച് സബ് ഡിവിഷൻ വെള്ളക്കരം കുടിശ്ശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ കളക്ഷൻ ഡ്രൈവ് നടത്തുന്നു. പഞ്ചായത്തുകളിൽ രാവിലെ 10:15 മുതൽ 3 മണി വരെയാണ് കളക്ഷൻ സൗകര്യമുണ്ടാവുക. മാർച്ച് 10 ചൊവ്വാഴ്ച കുന്നുമ്മൽ പഞ്ചായത്തിലും, 16-ന് കായക്കൊടി, 18-ന് കുറ്റ്യാടി, 30-ന് നരിപ്പറ്റ പഞ്ചായത്ത് ഓഫീസുകളിലും വെച്ച് കുടിശ്ശിക സ്വീകരിക്കും.
എല്ലാ മാസവും 25, 26 തീയതികൾ അവധി ദിനങ്ങളായതിനാൽ തൊട്ടടുത്ത ദിവസം കുറ്റ്യാടി റിവർ റോഡിലെ സെക്ഷൻ ഓഫീസിൽ വെച്ചും വെള്ളക്കരം സ്വീകരിക്കുന്നതാണ്. കുടിശ്ശിക വരുത്തിയ ഉപഭോക്താക്കൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി ജലവകുപ്പുമായി സഹകരിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Golden opportunity to clear water dues, collection drive coming up in panchayats














































