കെട്ടിടം ഒരുങ്ങുന്നു;കൂടലിൽ ഗവ. എൽപി സ്കൂൾ പുതിയ കെട്ടിട നിർമാണോദ്ഘാടനം ചെയ്തു

കെട്ടിടം ഒരുങ്ങുന്നു;കൂടലിൽ ഗവ. എൽപി സ്കൂൾ പുതിയ കെട്ടിട നിർമാണോദ്ഘാടനം ചെയ്തു
Mar 11, 2026 04:19 PM | By Anusree vc

കുറ്റ്യാടി: (kuttiadi.truevisionnews.com) കൂടൽ ഗവ. എൽപി സ്കൂളിന്റെ വികസന കുതിപ്പിന് പുതിയ അധ്യായം കുറിച്ചുകൊണ്ട് സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ച 1.30 കോടി രൂപ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ പ്രദേശത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് ചടങ്ങിൽ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് രമേശൻ മണലിൽ, സ്ഥിരംസമിതി അധ്യക്ഷൻ ബോബി മുക്കൻതോട്ടം, എം സുജിന, കെ പി നഷ്ട, പവിത്രൻ വട്ടക്കണ്ടി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പ്രശാന്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ ആർ വിജയൻ, അജിത്ത് പാറമാക്കൽ, ആകാശ് ചീത്തപ്പാട്, ജോബി വാതപ്പള്ളി, ഷൗക്കത്ത് ഒറുവയിൽ, നാണു വട്ടക്കാട്, വട്ടക്കണ്ടി രവീന്ദ്രൻ, പി പി ചന്ദ്രൻ, ശോഭ കൊരവിൽ, വി കെ രാജീഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മായ നന്ദി രേഖപ്പെടുത്തി.

Construction of new building inaugurated at Govt. LP School in Kudalil

Next TV

Related Stories
'ബൂത്ത് ആക്രമണം': നടുപ്പൊയിൽ നടപടിയെടുക്കാത്ത പ്രിസൈഡിങ് ഓഫീസർക്കെതിരേ പ്രതിഷേധം ശക്തം

Apr 14, 2026 11:10 AM

'ബൂത്ത് ആക്രമണം': നടുപ്പൊയിൽ നടപടിയെടുക്കാത്ത പ്രിസൈഡിങ് ഓഫീസർക്കെതിരേ പ്രതിഷേധം ശക്തം

'ബൂത്ത് ആക്രമണം': നടുപ്പൊയിൽ നടപടിയെടുക്കാത്ത പ്രിസൈഡിങ് ഓഫീസർക്കെതിരേ പ്രതിഷേധം...

Read More >>
ദുരൂഹതയെന്ന് നാട്ടുകാർ; കുറ്റ്യാടി ഊരത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി

Apr 13, 2026 02:46 PM

ദുരൂഹതയെന്ന് നാട്ടുകാർ; കുറ്റ്യാടി ഊരത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി

കുറ്റ്യാടി ഊരത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം...

Read More >>
ബൂത്ത് കൈയ്യേറ്റം; പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പോലീസ് അവസാനിപ്പിക്കണം -വി.ടി. സൂരജ്

Apr 12, 2026 04:33 PM

ബൂത്ത് കൈയ്യേറ്റം; പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പോലീസ് അവസാനിപ്പിക്കണം -വി.ടി. സൂരജ്

പ്രതികളെ സംരക്ഷിക്കുന്ന നിലപാട് പോലീസ് അവസാനിപ്പിക്കണം -വി.ടി....

Read More >>
നടുപ്പൊയിലിൽ നടന്നത് ബിഹാർ മോഡൽ അതിക്രമം; സി.പി.എമ്മിനെതിരെ പാറക്കൽ അബ്ദുള്ള

Apr 12, 2026 11:57 AM

നടുപ്പൊയിലിൽ നടന്നത് ബിഹാർ മോഡൽ അതിക്രമം; സി.പി.എമ്മിനെതിരെ പാറക്കൽ അബ്ദുള്ള

നടുപ്പൊയിലിൽ നടന്നത് ബിഹാർ മോഡൽ അതിക്രമം; സി.പി.എമ്മിനെതിരെ പാറക്കൽ...

Read More >>
'കരിക്ക്'; വട്ടോളി നാഷണൽ എച്ച്എസ്എസ് സഹവാസ ക്യാമ്പ് സമാപിച്ചു

Apr 11, 2026 02:47 PM

'കരിക്ക്'; വട്ടോളി നാഷണൽ എച്ച്എസ്എസ് സഹവാസ ക്യാമ്പ് സമാപിച്ചു

വട്ടോളി നാഷണൽ എച്ച്എസ്എസ് സഹവാസ ക്യാമ്പ്...

Read More >>
നടുപൊയിൽ യുപി സ്കൂളിലെ അക്രമം: പോലീസ് കാഴ്ചക്കാരായി നിന്നെന്ന് പാറക്കൽ അബ്‌ദുല്ല; ഇന്ന് പ്രതിഷേധം

Apr 11, 2026 10:46 AM

നടുപൊയിൽ യുപി സ്കൂളിലെ അക്രമം: പോലീസ് കാഴ്ചക്കാരായി നിന്നെന്ന് പാറക്കൽ അബ്‌ദുല്ല; ഇന്ന് പ്രതിഷേധം

നടുപൊയിൽ യുപി സ്കൂളിലെ അക്രമം: പോലീസ് കാഴ്ചക്കാരായി നിന്നെന്ന് പാറക്കൽ അബ്‌ദുല്ല; ഇന്ന്...

Read More >>
Top Stories

News Roundup