കുറ്റ്യാടി: ( kuttiadi.truevisionnews.com) മണ്ഡലത്തിലെ എസ്.ഐ.ആർ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ആയഞ്ചേരിയിലെ ബൂത്ത് നമ്പർ 37-ലെ വിവര ശേഖരണം ആരംഭിച്ചു.
മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം ഇബ്രാഹിം മുറിച്ചാണ്ടിയുടെ വീട്ടിൽ ഫോറം വിതരണം ചെയ്തുകൊണ്ടാണ് എസ്.ഐ.ആർ. വിവര ശേഖരണത്തിന് തുടക്കം കുറിച്ചത്.
ബി. എൽ. ഒ എം പങ്കജാക്ഷൻ എസ്.ഐ.ആറു മായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. വാർഡ് മെമ്പർ ഷൈബ എം.വി, ഹാരിസ് മുറിച്ചാണ്ടി, സദാനന്ദൻ കെ.പി,ഹമീദ് കെ.കെ, മഹമൂദ് എം, അഹ്രു കെ, ഹമീദ് സി പി, ഫാസിൽ, കുഞ്ഞബ്‌ദുള്ള സി.കെ എന്നിവർ പങ്കെടുത്തു. നവംബർ നാലാം തിയ്യതി മുതൽ തന്നെ ബി.എൽ. ഒ മാർ വീടുകളിൽ സന്ദർശനം നടത്തി ഫോമുകൾ വിതരണം ചെയ്‌തു തുടങ്ങിയിട്ടുണ്ട്.
എസ്.ഐ ആറുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടാകുന്ന ആശങ്കകൾ ബി.എൽ 63 മാർക്ക് സന്ദർശനത്തിലൂടെ പരിഹരിക്കാൻ കഴിയുന്നുണ്ട്. വോട്ടർ പട്ടിക പരിഷ്‌കരണത്തിൻ് വേണ്ടത്ര മുന്നൊരുക്കം ഇല്ലാത്തത് ബി.എൽ ഒ മാരുടെ ജോലിഭാരം വർദ്ധിപ്പിക്കുന്നതായി പരാതിയുണ്ട്. 300 ഫോമുകൾ മാത്രമാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്തത്. ഒരു വീട്ടിലുള്ള എല്ലാ അംഗങ്ങളുടെയും ഫോറങ്ങൾ ഒന്നിച്ച് ലഭ്യമാകാത്തതിനാൽ ഒന്നിലേറെ തവണ ഒരേ വീട്ടിൽ ഫോറം വിതരണം ചെയ്യേണ്ട സാഹചര്യമാണുള്ളത്.
Kuttiadi, SIR, Comprehensive Voter List, Revision















































