നരിപ്പറ്റ: ( kuttiadi.truevisionnews.com) മുസ്ലിം ലീഗ് ഗുണ്ടാസംഘം കൊലപ്പെടുത്തിയ നരിപ്പറ്റയിലെ രക്തസാക്ഷി കുയ്‌തേരി കുമാരന്റെ 37-ാമത് രക്തസാക്ഷി ദിനാചരണം സമുചിതമായി ആചരിച്ചു. സി.പി.ഐ.എം. നരിപ്പറ്റ, തിനൂർ ലോക്കൽ കമ്മിറ്റികൾ സംയുക്തമായി കുനിയപ്പൊയിലിൽ വെച്ചാണ് ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്. സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു.
സുധീഷ് എടോനി അധ്യക്ഷനാ യി. സിപിഐ എം ജില്ലാ സെക്രട്ട റിയറ്റ് അംഗം കെ കെ ദിനേശൻ, കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ കെ സുരേഷ്, ജില്ലാ കമ്മിറ്റി അം ഗം എ എം റഷിദ്, ടി പി പവിത്രൻ, എൻ കെ ലീല, ബാബു കാട്ടാളി, കെ പ്രമുലേഷ്, വി നാണു. എ.കെ നാരായണി എന്നിവർ സംസാരിച്ചു.
നരിപ്പറ്റ ലോക്കൽ സെക്രട്ടറി പി എം സജിത്ത് സ്വാഗതം പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാ ടികൾ നടന്നു. രാവിലെ പ്രഭാതഭേരിയും രക്ത സാക്ഷി സ്തൂപത്തിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു. സംസ്ഥാന കമ്മിറ്റി അംഗം പി മോ ഹനൻ പതാക ഉയർത്തി പുഷ്പചക്രം സമർപ്പിച്ചു.
Naripatta, Martyr, Kuytheri Kumaran, 37th Commemoration Day









































