മൊകേരി:( kuttiadi.truevisionnews.com) മൊകേരി പ്രദേശത്ത് മോഷണത്തിനായി നാടോടി സ്ത്രീകൾ ഇറങ്ങിയതായി നാട്ടുകാർ.കല്ലാച്ചിയിൽ ആളില്ലാത്ത വീടിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ സംഘത്തിൽ പെട്ട നടയടി സ്ത്രീകൾ ഒരു കൈക്കുഞ്ഞുമായി എത്തിയാണ് മോഷണം നടത്തുന്നത്. അതിനാൽ പ്രദേശത്തുള്ള ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും നാട്ടുകാർ പറയുന്നു.
കല്ലാച്ചിയിലെ മോഷണശ്രമത്തിനിടെ ഇവർ സി.സി.ടി.വി. ക്യാമറകൾ അടിച്ചുപൊട്ടിച്ചതിന് ശേഷമാണ് മോഷണം നടത്തിയത് എന്നും, ഇവർ തമിഴ്‌നാട് സ്വദേശികളാണെന്നും റിപ്പോർട്ടുകളുണ്ട്. മൊകേരിയിലെ ഒരു വീട്ടിൽ നിന്ന് അലൂമിനിയം പാത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ വീട്ടുകാർ ഓടിച്ച് വിട്ടതായും പറയുന്നുണ്ട്.


People advised to be cautious; Locals say nomadic women have come out to steal in Mokeri areas


 
                    
                    















































