കുറ്റ്യാടി : ( kuttiadi.truevisionnews.com) എഐടിയുസി സ്ഥാപക ദിനം കുറ്റ്യാടിയിൽ ആഘോഷിച്ചു. ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ ആദ്യ സഘടനയായ എ ഐ ടി യു സി യുടെ നൂറ്റി അഞ്ചാം സ്ഥാപക ദിനാഘോഷം ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു .
കെ ചന്ദ്രമോഹനൻ ,പി ഭാസ്കരൻ, കെ പി നാണു പ്രസംഗിച്ചു . ഇന്ത്യാ ഗവൺ മെന്റിന്റെ തൊഴിൽ വകുപ്പ് മുന്നോട്ട് വെച്ച ശ്രം ശക്തി നീതി, എന്ന കരട് നിർദേശം രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾക്കും തൊഴിൽ നിയമങ്ങൾക്കും എതിരാണ് . മനു സ്മൃതിയെ അടിസ്ഥാനമാക്കിയുള്ള കരട് നിർദ്ദേശങ്ങ ൾ പൗരാണിക കാലത്തേക്ക് തൊഴിലാളികളെ കൊണ്ട് പോകുന്നതാണ്. തൊഴിലാളി വർഗ്ഗം ഒറ്റകെട്ടായി ചെറുത്ത് തോൽപിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു പറഞ്ഞു. ചടങ്ങിൽ ചന്ദ്ര മോഹനൻ അധ്യക്ഷത വഹിച്ചു.
AITUC Foundation Day celebrated in Kuttiady


 
                    
                    














































