മൊകേരി: ( kuttiadi.truevisionnews.com) കുന്നുമ്മല്‍ പഞ്ചായത്ത് 13 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച വടേക്കണ്ടി കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് വി കെ റീത്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി വിജിലേഷ് അധ്യക്ഷനായി.
ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ റീന സുരേഷ്, കെ ശശീന്ദ്രന്‍, ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് അംഗം കെ ഷിനു സ്വാഗതവും കണ്‍വീനര്‍ വി പി ശശിധരന്‍ നന്ദിയും പറഞ്ഞു. കിണറിനുവേണ്ടി സ്ഥലം സംഭാവന നല്‍കിയ കെ റസാഖിനെയും വാട്ടര്‍ ടാങ്കിനുവേണ്ടി സ്ഥലം നല്‍കിയ വടേക്കണ്ടി ഗോവിന്ദനെയും ആദരിച്ചു.
Clean water for thirsty people; Vadekandi drinking water project inaugurated


 
                    
                    














































