കക്കട്ടിൽ :( kuttiadi.truevisionnews.com) 60 വർഷത്തിലധികമായ കുന്നുമ്മൽ പഞ്ചായത്തിലെ എൽ.ഡി.എഫ് നേതൃത്യത്തിലുള്ള ഭരണാധികാരികൾക്ക് അടിസ്ഥാന പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ സാധിക്കുന്നിലെന്ന് യു.ഡി.എഫ് കുന്നുമ്മൽ പഞ്ചായത്ത് യോഗം ആരോപിച്ചു . പഞ്ചായത്തിൻറെ വികസനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള കുറ്റപത്രം പ്രകാശനവും യാത്ര ഉദ്ഘാടനവും ഇന്ന് മൊകേരിയിൽ നടക്കും.
നവംബർ 1 ന് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്ന യാത്ര വൈകീട്ട് കക്കട്ടിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. സി.കെ. അബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു.ഡി.എഫ് നേതാക്കളായ വി.എം.ചന്ദ്രൻ എലിയാറ ആനന്ദൻ, വി.പി. മൂസ, വി.എം. കുഞ്ഞിക്കണ്ണൻ, പി.പി.അശോകൻ, ജമാൽ മൊകേരി, പി.കെ. മജീദ്, ഒ വനജ, വി.വി. വിനോദൻ പ്രസംഗിച്ചു.
Public trial; Chargesheet against Kunnummal Panchayat Administrative Committee released and trial journey in Mokeri


 
                    
                    



































.png)









