കായക്കൊടി : (kuttiadi.truevisionnews.com) പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് യു ഡി എസ് എഫ് ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിൽ സഹകരിക്കാത്തതിൽ കായക്കൊടി സ്കൂൾ ബഡ തടഞ്ഞ് പ്രവർത്തകർ.സ്‌കൂളുകളും കോളേജുകളും സമരത്തോട് സഹകരിച്ചതോടെ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു.
കായക്കൊടി ഹയർ സെക്കണ്ടറി സ്കൂൾ ബസ് പതിവ് പോലെ വിദ്യാർത്ഥികളെ എത്തിക്കാനായി റോഡിൽ ഇറങ്ങിയെങ്കിലും സമരക്കാർ തടഞ്ഞു. ഇതോടെ ഈ സ്ഥാപനത്തിലും അധ്യയനം മുടങ്ങി. നാദാപുരം മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായി സഹകരിച്ചതോടെയാണ് ബന്ദ് പൂർണമായത്.


ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്ഥാപന മേധാവികൾ ഇന്നലെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നതിനാൽ വിദ്യാർത്ഥികൾ സ്‌കൂളുകളിൽ എത്തിയില്ല. എന്നാൽ പ്രവർത്തിക്കാൻ തീരുമാനിച്ച ചില സ്ഥാപനങ്ങൾ പോലും സമരക്കാരുടെ എതിർപ്പിനെ തുടർന്ന് അടച്ചിടേണ്ടി വന്നു
School bus stopped; School bus in Kayakodi stopped as it went out to collect students who did not cooperate with the UDSF bandh
















































