പാലേരി :( kuttiadi.truevisionnews.com) പാലേരി നിയന്ത്രണം വിട്ട ജീപ്പ് പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറി അപകടം. സ്‌കൂട്ടർ യാത്രികനായ ഒരാൾക്ക് സാരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ട് 7.40 ഓടെയാണ് സംഭവം.കടയ്ക്ക് എതിർവശത്തുള്ള ഒറ്റക്കണ്ടം റോഡിൽ നിന്ന് കുറ്റ്യാടി-പേരാമ്പ്ര സംസ്ഥാന പാത മുറിച്ചു കടന്നുവന്ന ജീപ്പാണ് അപകടമുണ്ടാക്കിയത്. ഈ സമയം റോഡിലൂടെ സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കുന്നശ്ശേരി ചെട്ട്യാങ്കണ്ടി ഇബ്രായി കുട്ടിയെ ജീപ്പ് ഇടിച്ചു തെറിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ ഇബ്രാഹിം കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കന്നാട്ടി സ്വദേശി പി.പി. രാജന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയിലേക്കാണ് ജീപ്പ് പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തിൽ കട പാടെ തകർന്നു. എന്നാൽ, ഈ സമയം കടയിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ ഓടി രക്ഷപ്പെട്ടു.അപകടസമയത്ത് പാലേരിയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് ജീപ്പ് ഓടിച്ചതെന്നാണ് വിവരം.
'Jeep accident': One injured as jeep loses control and crashes into vegetable shop in Paleri















































