കുറ്റ്യാടി:( kuttiadi.truevisionnews.com) പക്രംതളം ചുരത്തിലെ പത്താം വളവിൽ പരിധിവിട്ടുള്ള വാഹന പാർക്കിംഗ് യാത്രക്കാർക്ക് വലിയ പ്രയാസമുണ്ടാക്കുന്നു. അപകട ഭീഷണിക്കിടെ ഗതാഗത കുരുക്കും രൂക്ഷമാവുകയാണ്.പത്താം വളവിൽ വാഹനം പാർക്ക് ചെയ്യരുതെന്ന് തൊട്ടിൽപ്പാലം പോലീസിന്റെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും യാതൊരു ഫലവുമില്ല.
വൈകുന്നേരങ്ങളിലും രാത്രിയിലുമായി ഒട്ടേറെ വാഹനങ്ങളാണ് ഇവിടെ പാർക്ക് ചെയ്യുന്നത്.മൈസൂരു, തമിഴ്നാട്, വയനാട് എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ പ്പെടുന്നതിന് ഇത് പ്രധാന കാരണമാകുന്നുണ്ട്. കെ.എസ്.ആർ.ടി.സി. ബസുകൾക്കും വലിയ ലോറികൾക്കും പത്താം വളവിൽ തിരിയാൻ കഴിയാത്ത അവസ്ഥയാണ്. വളവിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കാഴ്ച മറയ്ക്കുന്നതും അപകട സാധ്യത വർദ്ധിപ്പിക്കുന്നു.
Travel woes worsen; Illegal parking at the 10th bend of Pakramthalam pass









































