കക്കട്ടിൽ: (kuttiadi.truevisionnews.com) കക്കട്ടിൽ വളർത്തുനായയുടെ ആക്രമണം. സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തും ടൗണിലുമായി ഉണ്ടായിരുന്ന ഏഴു പേർക്ക് നായയുടെ കടിയേറ്റു. ഇവരിൽ നാലുപേർ കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി.
നിസാരമായ പരിക്കേറ്റ മറ്റുള്ളവർ പ്രാഥമിക ചികിത്സക്ക് വിധേയരായി. വീട്ടിൽ വളർത്തുന്ന കുറിയ ഇനം നായയാണ് കടിച്ചതെന്ന് പറയുന്നു. കക്കട്ടിലെ ആധാരം എഴുത്തുകാരനായ സജീഷ്, കക്കട്ടിലെ പി.കെ. അഭി, ഷിജിന, മാണി എന്നിവർക്കാണ് സാരമായ കടിയേറ്റത്.


Dog attack; Seven people bitten by dog in Kakkat









































