Oct 25, 2025 08:37 PM

തൊട്ടിൽപ്പാലം: ( kuttiadi.truevisionnews.com) തൊട്ടിൽപ്പാലം കരിങ്ങാട് വിനോദ സഞ്ചാര കേന്ദ്രമായ ഉറിതൂക്കി മല സന്ദർശിച്ച് മലയിറങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു യുവാവ് മരിച്ചു. രണ്ട് യുവാക്കൾക്ക് ഗുരുതരമായ പരിക്ക്. ഇന്ന് വൈകിട്ട് ഏഴോടെയായിരുന്നു അപകടം.
നാദാപുരം സ്വദേശി പുളിക്കൂലിലെ പുല്ലാട്ട് റിഷാൽ ആണ് മരിച്ചത്. യുവാവിൻ്റെ മൃതദേഹം കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ . പരിക്കേറ്റ രണ്ടുപേരെയും കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൈവേലിക്കടുത്ത് കായക്കൊടി ഏച്ചിലുകണ്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. തൊട്ടിൽപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

bike the youth were riding while descending the Urithukki hill met with an accident; a youth from Nadapuram died; two others were seriously injured

Next TV

Top Stories










News Roundup






Entertainment News





//Truevisionall