കുറ്റ്യാടി: (kuttiadi.truevisionnews.com) പൂർവസൂരികളായ മഹത്തുക്കളെ അനുസ്മരിക്കാനും അവരുടെ ത്യാഗോജ്വലമായ ജീവിതത്തെ അടുത്തറിയാനുമായി എസ്.കെ.എസ്.എസ്.എഫ് കുറ്റ്യാടി മേഖല ഇബാദ് സമിതി തൊടുവളപ്പ് ജുമാ മസ്ജിദിൽ സംഘടിപ്പിച്ച 'യാദ്‌ഗാർ സൂഫിമൃതികൾ' പരിപാടിക്ക് ഉജ്വല പരിസമാപ്തി.
തൊടുവളപ്പ് മഹല്ല് പ്രസിഡന്റ് അശ്രുഹാജി പതാക ഉയർത്തി തുടക്കം കുറിച്ച പരിപാടി ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന ട്രഷറർ ടി.വി.സി അബ്‌ദുസ്സമദ് ഫൈസി ഉദ്ഘാടനം ചെയ്തു.


സ്വാഗതസംഘം ചെയർമാൻ ഹാരിസ് റഹ്‌മാനി അധ്യക്ഷനായി. ശൈഖ് ജീലാനി, കണ്ണിയ്യത്ത് ഉസ്താദ്, ശംസുൽ ഉലമ, കോട്ടുമല ബാപ്പു മുസ്ലിയാർ എന്നിവരെ അനുസ്മരിച്ച് മുഹമ്മദ് ഹൈത്തമി ബാഖവി വാവാട് വിഷയാവതരണം നടത്തി. മഹല്ല് ഖതീബ് സിദ്ദീഖ് ഫൈസി പ്രാർഥനയും മുനവ്വിർ പന്നിപ്പാറ തൗബ മജ്‌ലിസിനും അൽഹാഫിള് ജഅ്ഫർ മർജാനി അൻവരി വല്ലപ്പുഴ ഇശ്‌ഖ് മജ്ലിസിനും നേതൃത്വം നൽകി.
ജംഇയ്യത്തുൽ മുഅല്ലിമീൻ കുറ്റ്യാടി റെയ്ഞ്ച് ഭാരവാഹികളായ ഇസ്മാഈൽ ദാരിമി, ഫൈസൽ ഫൈസി, മുഹമ്മദ് ശരീഫ് റഹ്‌മാനി, കെ.കുഞ്ഞമ്മദ് ബാഖവി, സി.എച്ച് കുഞ്ഞബ്‌ദുല്ല, വി.പി ഹമീദ് ഹാജി, എ.കെ കുഞ്ഞാലി, മേഖല പ്രസിഡൻ്റ് അജ്‌മൽ അശ്അരി, ജനറൽ സെക്രട്ടറി ഹാഫിസ് മുഹമ്മദ്, മേഖല ഇബാദ് ചെയർമാൻ നൈസൽ ഹൈത്തമി, കൺവീനർ മുഹമ്മദ് സയ്യാഫ്, സയ്യിദ് സാഹിർ തങ്ങൾ, ഡോ. സമീർ അഹമ്മദ്, വി.കെ റിയാസ്, ശൗക്കത്തലി വടയം, ശൈജൽ അഹമ്മദ്, വി.യാസർ, സാലിഹ് മാക്കൂൽ, അബൂബക്കർ ഫൈസി, സഫ്രീൻ ഫൈസി നേതൃത്വം നൽകി. വിവിധ യൂണിറ്റുകളിൽ നിന്നും നാന്നൂറോളം പ്രവർത്തകർ പങ്കെടുത്തു.
'Yadgar Sufi' program in Kuttiadi concludes with a grand finale















































