കുറ്റ്യാടി:( kuttiadi.truevisionnews.com) കുറ്റ്യാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ റിവർ റോഡ് വികസിപ്പിക്കണമെന്ന് ആവശ്യം ശക്തമാണ്. നിലവിൽ ജല അതോറിറ്റി ഓഫീസ് വരെ ടാർ ചെയ്ത ഈ റോഡ് നവീകരിച്ചാൽ ടൗൺ ഒഴിവാക്കി വാഹനങ്ങൾക്ക് പോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
നിലവിൽ ടാറിങ് പൂർത്തിയാക്കിയ ഭാഗത്തുനിന്ന് കോഴിക്കോട് റൂട്ടിലെ കുറ്റ്യാടി വലിയ പാലം വരെ മൺറോഡ് വികസിപ്പിച്ച് ടാർ ചെയ്ത് വൺവേ ആക്കിയാൽ ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും. ഈ പുതിയ പാതയിലൂടെ ഇരുചക്രവാഹനങ്ങൾ, കാർ, ഓട്ടോ പോലുള്ള ചെറിയ വാഹനങ്ങൾക്ക് തിരക്കിൽപ്പെടാതെ തൊട്ടിൽപ്പാലം, കോഴിക്കോട്, മരുതോങ്കര തുടങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ പോകാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്. എങ്കിലും, റിവർ റോഡിന്റെ അവസാന ഭാഗത്ത് ആക്രിക്കച്ചവടവും മരമില്ലും ഉള്ളത് നിലവിൽ ഒരു തടസ്സമാണ്.


റോഡിൽ വലിയ ലോറിവെച്ച് ആക്രിസധനങ്ങൾ കയറ്റുന്നതിനാലും റോഡിൽനിന്നുതന്നെ ആക്രി സാധനങ്ങൾ പൊളിക്കുന്നതിനാലും റിവർറോഡിന്റെ സമീപപ്രദേശത്ത് താമസിക്കുന്ന വർക്ക് വാഹനങ്ങളുമായി പോകാൻപറ്റാത്ത സാഹചര്യമുണ്ടെന്നും പരാതിയുണ്ട്. കഴിഞ്ഞവർഷത്തെ ബജറ്റിൽ റിവർറോഡ് പൈതൃക റോഡാക്കാൻ സംസ്ഥാനസർക്കാർ രണ്ടുകോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ, തുടർനടപടിയുണ്ടായിട്ടില്ല. നിലവിൽ നീരാട്ട്കടവ് പുഴയോരം സൈഡ്കെട്ടി വിപുലീക രിച്ചാൽ വൺവേ ആക്കാൻപറ്റും കുറ്റ്യാടി കുട്ടികളുടെ പാർക്കിന്റെ പ്രവേശനകവാടം മരുതോങ്കര റോഡിലാണ്. റിവർറോഡ് നവീകരിക്കുകയാണെങ്കിൽ പാർക്കിന്റെ പ്രവേശനകവാടം റിവർറോഡിലേക്ക് മാറ്റനോവുമെന്ന് കുറ്റ്യാടി പഞ്ചായത്ത് മെമ്പർ എ.സി. മജീദ് പറഞ്ഞു.
'Let's solve the problem'; River Road should be renovated to solve the traffic congestion in Kuttiadi















































