കക്കട്ടിൽ: ( kuttiadi.truevisionnews.com) ഫ്ലവേഴ്സ് ചാനൽ ടോപ്പ് സിംഗറിലേക്ക് പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ട കക്കട്ടിലെ ദ്യുതി ലിൻഡ ഷെനിലിനെ ചാരുത ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ അനുമോദിച്ചു. ചെയർമാൻ ഓർമ റഫീഖ് അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ രാജഗോപാലൻ കാരപ്പറ്റ ഉപഹാരം നൽകി. പി.പി. അശോകൻ, വി.എം. കുഞ്ഞിക്കണ്ണൻ, എം.എം. രാധാകൃഷ്ണൻ, എലിയാറ ആനന്ദൻ, സി. നാരായണൻ എടത്തിൽ ദാമോദരൻ, ആർ.പി. വിനോദൻ, വി.പി. വാസു, വി.രാജൻ, സുധീരൻ കക്കട്ടിൽ, കെ. കുമാരൻ എന്നിവർ
പ്രസംഗിച്ചു. ദാമോദരൻ കാരപ്പറ്റ വി.വി. പ്രഭാകരൻ, എ.പി. സുമേഷ്, ബാബുരാജൻ, വി.വി. വിനോദൻ, സി.പി. കൃഷ്ണൻ, ഏ.വി.നാസറുദ്ദിൻ, ഡോ. പുഷ്പരാജൻ, വത്സല, കണ്ണങ്കാട്ട് രാമചന്ദ്രൻ, ഒ.പി. അഷറഫ്, അരവിന്ദൻ, സി. അനിൽ കുമാർ, സദാശിവൻ. എം. പി. ഷമീർ, അഡ്വ.ഫരീദ് എന്നിവർ സംബന്ധിച്ചു.
'Flowers'; Charutha Charitable Trust felicitates Dutee Linda Shenil for being selected as the top singer








































