കുറ്റ്യാടി:(kuttiadi.truevisionnews.com) വൈദ്യുതി ലൈൻ ഇടക്കിടെ പൊട്ടി വീഴുന്നതിനാൽ തൊട്ടിൽപാലം താഴെ കരിങ്ങാട് ഭാഗം മിക്ക ദിവസങ്ങളിലും ഇരുട്ടിൽ ആവുന്നതായി പരാതി.റോഡ് ക്രോസ് ചെയ്യുന്ന ലൈനായതിനാൽ റോഡിൻ്റെ മുകളിലാണ് ലൈൻ വീഴുന്നത് .
\കൂടാതെ പോസ്റ്റിൽ ഘടിപ്പിച്ചി രിക്കുന്ന സ്റ്റേ വയർ അയഞ്ഞതിനാൽ കാറ്റിൽ ഇളകി ലൈനിൽ തട്ടി തീപ്പൊരി ഉണ്ടാവാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ലൈനിൽ കാടുപിടിച്ച് കിടക്കുന്നുമുണ്ട്. ലൈൻ പൊട്ടിവീണ് ആർക്കെങ്കിലും ഷോക്കേറ്റാലേ അധികൃതർ കണ്ണുതുറക്കു എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
'Darkness'; Complaints that power lines frequently break and fall in Karingad














































