കുറ്റ്യാടി: ( kuttiadi.truevisionnews.com) കുറ്റ്യാടി നഗരത്തിലെ രൂക്ഷമായ ഗതാഗതകുരുക്ക് ശാശ്വത പരിഹാരങ്ങളിൽ ഒന്നായ കുറ്റ്യാടി ബൈപ്പാസിന്റെ നിർമാണം പുരോഗമിക്കുന്നു. വടകര - കുറ്റ്യാടി സംസ്ഥാന പാതയിലെ കടേക്കചാലിൽ നിന്ന് ആരംഭിച്ച് കുറ്റ്യാടി- കോഴിക്കോട് സംസ്ഥാന പാതയിലെ കുറ്റ്യാടി വലിയ പാലത്തിൽ എത്തിച്ചേരുന്ന രീതിയിലാണ് റോഡിന്റെ അലൈൻമെന്റ് .
1.464കിലോമീറ്ററാണ് റോഡിന്റെ നീളം 12 മീറ്ററാണ് വീതി 37 കോടി രൂപ കിഫ്‌ബി ഫണ്ടിൽ നിന്ന് അനുവദിച്ചാണ് റോഡിന്റെ പണി പുരോഗമിക്കുന്നത് ആർബിഡിസികെ യാണ് പ്രവർത്തിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ.
ഇതിൽ റോഡിന് 21.59 കോടിയും ബാക്കിതുക സ്ഥലം ഏറ്റെടുക്കാനും വെള്ളത്തിന്റെ പൈപ്പ് ലൈനും വൈദ്യുതീകരണത്തിനുമാണ് റോഡിന്റെ അരികു കെട്ടൽ കലുങ്ക് എന്നിവയുടെ പണി നടക്കുന്നുണ്ട്. അടുത്ത വർഷം ഏപ്രിൽ വരെ സമയമുണ്ടെങ്കിലും ജനുവരിയോടെ ബൈപ്പാസ് പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ പറഞ്ഞു.
Kuttiyadi bypass construction is progressing to solve traffic congestion
















































