കുറ്റ്യാടി : കാവിൽ തീക്കുനി കുറ്റ്യാടി റോഡിൻറെ 12/100 മുതൽ 15/500 വരെയുള്ള 3.400കിലോമീറ്റർ ഭാഗത്തിന്റെ ഉപരിതലം പുതുക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് 3 കോടി രൂപ അനുവദിച്ചു. 2021 നു ശേഷം വില്യാപ്പള്ളിയിലെ ചല്ലിവയൽ മുതൽ ആയഞ്ചേരി വരെയുള്ള ഭാഗത്തിന്റെ 4 കോടി രൂപയുടെ പ്രവർത്തികൾ പൂർത്തിയാക്കി.രണ്ടാംഘട്ടമായ ആയഞ്ചേരി മുതൽ മുക്കടത്തും വരെയുള്ള ഭാഗവും പൂർത്തിയാക്കി.
മൂന്നാംഘട്ടമായ മുക്കടത്തും വയൽ മുതൽ കാക്കുനി വരെയുള്ള ഭാഗത്തിന്റെ പ്രവർത്തി പുരോഗമിക്കുകയാണ്.ഇപ്പോൾ അനുവദിച്ച 3 കോടി രൂപയുടെ പ്രവർത്തി കാക്കുനിയിൽ നിന്നും ആരംഭിച്ച്, പാലോങ്കര എന്ന ഭാഗത്ത് എത്തുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. അത്യാവശ്യമുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഡ്രൈനേജും പ്രവർത്തിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിനാണ് പ്രവൃത്തിയുടെ നിർവഹണ ചുമതല.


പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനോട് അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയോജകമണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ കാവിൽ തീക്കുനി കുറ്റ്യാടി റോഡിന് നാലാംഘട്ടത്തിലും ഫണ്ട് അനുവദിച്ചതെന്നും കെ പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.
Three crore rupees for resurfacing the Kavil-Theekuni-Kuttyadi road