കക്കട്ടിൽ: (kuttiadi.truevisionnews.com) കാട്ടുപന്നികൂട്ടം വട്ടോളി ഭാഗത്ത് വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. രണ്ടു പന്നികളെ വെടിവെച്ചു കൊന്നിരുന്നെങ്കിലും വട്ടോളി വേണ്ടെക്കുള്ള താഴെ പറമ്പത്ത് റോഡിൽ വീണ്ടും പന്നികൂട്ടങ്ങൾ പ്രത്യക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.
പലരുടെയും വീട്ടുപറമ്പിലെ കൃഷികൾ വ്യാപകമായി നശിപ്പിച്ചതോടെ കർഷകർ ആശങ്കയിലാണ് അതിനിടെ ഇതേ പ്രദേശത്ത് തന്നെ കാട്ടുപൂച്ചയെയും കണ്ടെത്തിയിട്ടുണ്ട് കാട്ടുപന്നികളെ കണ്ടാലുടൻ പഞ്ചായത്ത് അതികൃതരെ അറിയിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്.
Wild boars destroy agricultural crops in Vattoli