കക്കട്ടിൽ : (kuttiadi.truevisionnews.com) "സാമ്രാജ്യത്വത്തിനും അധിനിവേശത്തിനും ബദൽ സോഷ്യലിസം" എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ടുള്ള ഡി.വൈ.എഫ്.ഐയുടെ മെമ്പർഷിപ്പ് കാമ്പയിൻ കക്കട്ടിലിൽ കുന്നുമ്മൽ ബ്ലോക്കിൽ ആരംഭിച്ചു.
കോഴിക്കോട് റവന്യൂ ജില്ലാ അത്‌ലറ്റിക് മീറ്റിൽ ഹൈജംപിൽ വെങ്കലം നേടിയ സനിഗ സത്യനെ പുതിയ അംഗമായി ചേർത്തുകൊണ്ടാണ് ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. നികേഷ് ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ചു . ബ്ലോക്ക് പ്രസിഡന്റ് കെ. രജിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.ആർ. വിജിത്ത് ബ്ലോക്ക് ട്രഷറർ, പി.എ. ലിജേഷ്, എം.പി. ജിഷ്ണു എന്നിവർ പങ്കെടുത്തു. കുന്നുമ്മൽ മേഖലാ സെക്രട്ടറി എം. ഷിബിൻ സ്വാഗതം ആശംസിച്ചു.
Let's work together; DYFI membership campaign begins in Kunnummal block