കുറ്റ്യാടി: (kuttiadi.truevisionnews.com) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ ഏഴിടത്ത് സ്ത്രീസംവരണം. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ നയിക്കാൻ പുരുഷന്മാർക്ക് സാധ്യത നിലനിൽക്കെയാണ് ഏഴിടത്ത് സ്ത്രീസംവരണമായാത്. കൂടാതെ കുണ്ടുതോട് ബ്ലോക്ക് ഡിവിഷൻ പട്ടികജാതി സംവരണവുമായി തെരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് സ്ത്രീ സംവരണമില്ല.ഇന്ന് കോഴിക്കോട് കളക്ടറേറ്റിൽ നടന്ന തെരഞ്ഞെടുപ്പിൽ നറക്കെടുപ്പിലൂടെയാണ് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുത്തത്. പട്ടികജാതി സംവരണ വിഭാഗത്തിൽ എട്ടാം വാർഡ് കുണ്ടുതോടും, സ്ത്രീ സംവരണത്തിൽ ഒന്നാം വാർഡ് നരിപ്പറ്റയും, രണ്ടാം വാർഡ് മുള്ളമ്പത്തും, ആറാം വാർഡ് മരുതോങ്കരയും , ഏഴാം വാർഡ് ദേവര്‍കോവിലും, എട്ടാം വാർഡ് തളീക്കരയും , പതിനൊന്നാം വാർഡ് ചേരാപുരവും , പതിനാലാം വാർഡ് മൊകേരിയും എന്നിങ്ങനെയാണ് തിരഞ്ഞെടുത്തത്.
Women's reservation at seven places in Kunnummal block panchayat Scheduled Caste reservation at Kunduthod