കുറ്റ്യാടി: (kuttiadi.truevisionnews.com) കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നിയോജകമണ്ഡലം സമ്മേളനം നവംബർ 16-ന് കുറ്റ്യാടിയിൽ നടക്കും. സമ്മേളനം വിജയകരമാക്കുന്നതിന്റെ ഭാഗമായി സ്വാഗതസംഘത്തിന് രൂപം നൽകി. ഇതിനു മുന്നോടിയായി നടന്ന കൺവൻഷൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.
വി.വി.വിനോദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.കെ.സുരേഷ്, കെ.കെ.പ്രദ്യുമ്‌നൻ, അശോകൻ.ടി ഉൾപ്പെടെയുള്ളവർ സംസാരിച്ചു. സ്വാഗത സംഘം ഭാരവാഹികളായി ശ്രീജേഷ് ഊരത്ത് (ചെയർമാൻ), വി.വി.വിനോദൻ (വർക്കിംഗ് ചെയർമാൻ), കെ.കെ.പ്രദ്യുമ്‌നൻ (കൺവീനർ), എം.സി.സതീഷ്‌കുമാർ (ജോയിന്റ് കൺവീനർ) എന്നിവരെയും തിരഞ്ഞെടുത്തു.
'Pensioners Association'; KSSPA Kuttiadi constituency meeting on November 16 new-update