നരിപ്പറ്റ:(kuttiadi.truevisionnews.com) രാഷ്ട്രീയ ജനതാദൾ നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സോഷ്യലിസ്റ്റ് കുടുംബ സംഗമം നടത്തി. ആർജെഡി ജില്ലാ ജനറൽ സെക്രട്ടറി ജെ എൻ പ്രേംബാസിൻ ഉദ്ഘാടനം ചെയ്‌തു.വി കെ പവിത്രൻ അധ്യക്ഷതവഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് കൊഴുക്കല്ലൂർ ഭാസ്കരൻ മുഖ്യപ്രഭാഷണവും .കെ റൂസി കെ സി നാണു അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ഇ കെ സജിത് കുമാർ, എം കെ മൊയ്തു, നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്, പി എം നാണു ,വിപി വാസു,എം ബാലരാജ്, ആർ പി വിനോദ്, കെ സി കൃഷ്ണൻ, ശ്രീജ പാലപ്പറമ്പത്ത്, ദേവി കുമ്മത്തിൽ, കെ.സി. വിനയകുമാർ,ഷീബ പി, എന്നിവർ സംസാരിച്ചു .വി ബാബു, സ്വാഗതവും എൻ പി സുമേഷ് നന്ദിയും രേഖപ്പെടുത്തി. കെ.സി കൃഷ്ണൻ പതാക ഉയർത്തി.
'Socialist Family Gathering'; RJD holds family gathering and K.C. Nanu memorial in Naripatta panchayat