കുറ്റ്യാടി :(kuttiadi.truevisionnews.com) പേരാമ്പ്രയിലെ സംഘർഷവുമായി ബന്ധപ്പെട്ട് വേളം , കുന്നുമ്മൽ പഞ്ചായത്തുകളിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി. കുന്നുമ്മൽ അമ്പലകുളങ്ങരയിലെ അരുൺ മുയ്യോട്ട്, വേളം പൂളക്കൂലിലെ കൃഷ്ണനുണ്ണി ഒതയോത്ത് എന്നീ യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം ഉപാധ്യക്ഷന്മാരുടെ വീടുകളിലാണ് ബുധനാഴ്ച പുലർച്ചെ പോലീസ് പരിശോധന നടന്നത്.
പേരാമ്പ്രയിലെ പ്രതിഷേധത്തിനിടെ പോലീസ് അതിക്രമത്തിൽ മൂക്കിന് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി പറമ്പിൽ എം.പി.യെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കാത്ത പോലീസ്, പേരാമ്പ്ര സംഭവത്തിന്റെ പേരിൽ യുഡിഎഫ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയാണെന്ന് വി.എം. ചന്ദ്രൻ, പാറക്കൽ അബ്ദുല്ല, പ്രമോദ് കക്കട്ടിൽ, കെ.ടി. അബ്ദു റഹ്മാൻ, ശ്രീജേഷ് ഊരത്ത്, രാഹുൽ ചാലിൽ, ബവിത്ത് മാലോൽ തുടങ്ങിയ യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
Perambra clash; Police raid the homes of Velam Youth Congress activists