വേളം: (kuttiadi.truevisionnews.com) വേളം അഞ്ചാം വാർഡിൽ കാപ്പുമലക്കടുത്ത് കുഴിച്ചാലിൽ നാരായണിയുടെ കൃഷിഭൂമിയിൽ വ്യാപക നാശനഷ്ടമുണ്ടാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി വൈകി കൃഷി നശിപ്പിക്കുകയായിരുന്ന പന്നിയെയാണ് അംഗീകൃത ഷൂട്ടറായ പ്രദീപ്കുമാർ അരൂർ വെടിവെച്ചു വീഴ്ത്തിയത്.
തെങ്ങിൻതൈകൾ നശിപ്പിക്കുന്നതിനിടെയാണ് പന്നിയെ കണ്ടെത്തിയത്. വിളകൾക്ക് വലിയ നാശനഷ്ടം സംഭവിക്കുന്ന സാഹചര്യത്തിൽ അധികൃതരുടെ അനുമതിയോടെയാണ് വെടിവെപ്പ് നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലും പന്നികൂട്ടം കൃഷി നശിപ്പിച്ചിരുന്നു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് പന്നി കൃഷി നശിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടനെ വാര്‍ഡ് അംഗം കെ.സിത്താര ഷൂട്ടറെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ ഷൂട്ടര്‍ പന്നിയെ വെടി വെക്കുകയായിരുന്നു.
Wild boar that destroyed crops was shot dead