Oct 16, 2025 07:26 PM

കുറ്റ്യാടി : (kuttiadi.truevisionnews.com)  നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കാലവർഷക്കെടുതി കാരണം തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി 1.2 കോടി രൂപ അനുവദിച്ചു. 12 റോഡ് പുനരുദ്ധാരണ പ്രവർത്തികൾക്കാണ് അനുമതി ലഭിച്ചത്.

മൊകേരി ഗവ. കോളേജ് ചെക്കിയാട് റോഡ്,കല്ലിൽ മുക്ക് കോപ്പാലങ്കുനി റോഡ് ,പണത്തോടി കനാൽ റോഡ് ,തിരുവള്ളൂർ പോസ്റ്റ് ഓഫീസ് - തുരുത്തി റോഡ്,യതീംഖാന കൊറ്റിയാംവെള്ളിപാറ മുളിയേരിമുക്ക്റോഡ്, കൂവ്വാട്ട് പാറ- ഒന്തമ്മൽ റോഡ്,പുതിയോട്ടിൽ മുക്ക് - നാരങ്ങോളിമുക്ക് റോഡ്.,മേലേടത്ത് മുക്ക് തോണിയോട്ട് മുക്ക് റോഡ്,ബാങ്ക് അരൂർ റോഡ്, കക്കട്ട് പള്ളി മരുതിയോട് മുക്ക് റോഡ്, ആറങ്ങാട്ട് മുക്ക് വേളം സൗത്ത് എൽ പി സ്കൂൾ റോഡ് , മണാട്ടിൽ മുക്ക് മീത്തലെ തൊടുവയൽ മുക്ക് റോഡ് എന്നീ റോഡുകൾക്ക് 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.

ബ്ലോക്ക് പഞ്ചായത്തുകളിലെ തദ്ദേശ സ്വയംഭരണ എൻജിനിയറിംഗ് വിഭാഗത്തിനാണ് പ്രവൃത്തിയുടെ നിർവ്വഹണ ചുമതല. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ നിരവധി റോഡുകൾ തകർന്ന കാര്യം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അവർകളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 12 റോഡുകൾക്ക് അനുമതി നൽകുന്നതിന് നേതൃത്വം നൽകിയ ബഹു റവന്യൂ വകുപ്പ് മന്ത്രിക്ക് നന്ദി രേഖപ്പെടുത്തുന്നതായും കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

Monsoon damage; Rs 1.2 crore for the renovation of 12 damaged roads

Next TV

Top Stories










News Roundup






//Truevisionall