Oct 14, 2025 11:38 AM

കക്കട്ടില്‍: (kuttiadi.truevisionnews.com) ഷാഫി പറമ്പിൽ എം.പിക്ക് നേരെ പോലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. കക്കട്ട് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുസംഗമവും നടത്തി. പോലീസ് നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മണ്ഡലം കോണ്‍ഗ്രസ് പ്രസി. എലിയാറ ആനന്ദന്‍, യുഡിഎഫ് ചെയര്‍മാന്‍ സി കെ അബു, യുഡിഎഫ് നേതാക്കളായ വി പി മൂസ, സി വി അഷറഫ്, പി പി അശോകന്‍, ജമാല്‍ മൊകേരി, എ വി നാസറുദ്ദിന്‍, ഒ വനജ, കെ കെ രാജന്‍, എം ടി രവീന്ദ്രന്‍, പി സി അന്ത്രു, വി വി വിനോദന്‍, പി കെ മജീദ്, കെ അനന്തന്‍, പി കെ ഷമീര്‍, എ ഗോപിദാസ്, ബീന കുളങ്ങരത്ത്, നസീറ ബഷീര്‍, ബീന എലിയാറ, അരുണ്‍ മുയോട്ട്, ഒ പി അഷ്‌റഫ്, എന്‍ കെ നസീര്‍, എ കെ പ്രകാശന്‍, വി പി കെ അബ്ദുള്ള, എന്‍ പി ജിതേഷ്, കെ അജിന്‍, പി കെ ലിഗേഷ്, വി കെ മമ്മു, മനീഷ്, സി ഗംഗാധരന്‍, സീബ ലാലു, രമ്യ ജൂബേഷ്, റാഷീദ് വട്ടോളി, വി വി ഗിരിജ, റംല കക്കട്ടില്‍, ഡി ശ്രീലേഖ, വി പി സതി മുതലായവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസി. കെ പി അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. സി കെ അബു അധ്യക്ഷത വഹിച്ചു.

UDF holds protest demonstration and meeting in Kakkattu over attack on MP Shafi Parambil

Next TV

Top Stories










Entertainment News





//Truevisionall