കുറ്റ്യാടി : കോഴിക്കോട് റവന്യൂ ജില്ല പെൺകുട്ടികളുടെ അണ്ടർ 17 ക്രിക്കറ്റ് കിരീടം സ്വന്തമാക്കി സംസ്കൃതം ഹൈസ്കൂൾ വട്ടോളി.ഫൈനലിൽ തോടന്നൂർ സബ്ജില്ലയെ പരാജയപ്പെടുത്തിയാണ് കുന്നുമ്മൽ ഉപജില്ലയെ പ്രതിനിധാനം ചെയ്ത സംസ്കൃതം വട്ടോളി കിരീടം സ്വന്തമാക്കിയത്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്റ്റുഡൻ്റ് ഒളിമ്പിക്സിനുള്ള കോഴിക്കോട് ജില്ലാ ടീമിലേക്ക് സ്കൂളിൽ നിന്നും ഏഴു പേർക്ക് സെലക്ഷൻ ലഭിച്ചു.
Sanskrit Vattoli wins the Revenue District Junior Cricket title