തൊട്ടിൽപ്പാലം: (kuttiadi.truevisionnews.com) ജില്ലാ പഞ്ചായത്ത് 60 ലക്ഷം രൂപ അനുവദിച്ച് നവീകരിച്ച ചാത്തൻകോട്ട്നട ചാപ്പൻ തോട്ടം റോഡ് നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.വി. റീന റോഡിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
കാവിലുംപാറ പഞ്ചായ ത്ത് പ്രസിഡന്റ് പി ജി ജോർജ് അധ്യക്ഷനായി. ജില്ല പഞ്ചായ ത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ, ജില്ലാ പഞ്ചായ ത്ത് അംഗം സി എം യശോദ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അന്നമ്മ ജോർജ്, ബ്ലോക്ക് അം ഗം ഗീത രാജൻ, സാലി സജി രമേശൻ മണലിൽ, എ ആർ വിജ യൻ, ബോബി മൂക്കൻതോട്ടം, കെ ടി നാണു, ബേബി കറുകമാലിൽ, വിൽസൺ പുല്ലാട്ട്, പടയൻ അശോകൻ, ജെയിംസ് തെക്കേ മുറി എന്നിവർ സംസാരിച്ചു.
The renovated Chappan Thottam Road, which was built at a cost of Rs. 60 lakhs, was dedicated to the nation.