തൊട്ടിൽപ്പാലം : സി പി ഐ എം കോഴിക്കോട് മുൻ ജില്ലാ കമ്മിറ്റിയംഗം കെ കൃഷ്ണൻ (74) അന്തരിച്ചു. ദീർഘകാലം കുന്നുമ്മൽ ഏരിയാ സെക്രട്ടറിയായിരുന്നു. കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണി മുതൽ പന്ത്രണ്ട് മണി വരെ തൊട്ടിൽപ്പാലത്ത് പൊതുദർശനമുണ്ടായിരിക്കും. പൊതുദർശനത്തിന് ശേഷം വൈകുന്നേരം നാല് മണിക്ക് തൊട്ടിൽപ്പാലം മൂന്നാംകൈയിലെ വീട്ട് വളപ്പിൽ ശവസംസ്കാരം.
Former CPI(M) Kozhikode district committee member K Krishnan passes away