കുറ്റ്യാടി: (kuttiadi.truevisionnews.com) സിപിഎം നേതാക്കളുടെ സന്തത സഹചാരികളാണ് ഷാഫി പറമ്പിൽ എംപിക്കെതിരായ ആക്രമണത്തിന് പിന്നിലെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് പറഞ്ഞു. ഷാഫി പറമ്പിൽ എംപിയെ ആക്രമിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ തെരുവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടൗണിൽ നിരവധി പേർ പങ്കെടുത്ത പ്രതിഷേധ റാലിയും നടത്തി. യുഡിഎഫ് ചെയർമാൻ എസ്. ജെ. സജീവ് കുമാർ അദ്ധ്യക്ഷനായി. കൺവീനർ വി.പി. മൊയ്തു, പി.കെ.സുരേഷ്, കെ.കെ. മനാഫ്, പി.പി. ആലിക്കുട്ടി, എം.കെ. അബ്ദുറഹ്മാൻ, നൗഷാദ് കോവില്ലത്ത്, കെ. മൊയ്തു, രാഹുൽ ചാലിൽ , എൻ.സി.കുമാരൻ, കണ്ടോത്ത് അമ്മദ്, മംഗലശ്ശേരി ബാലകൃഷ്ണൻ, സി.കെ. രാമചന്ദ്രൻ, ടി. അശോകൾ, ഹാഷിം നമ്പാട്ടിൽ, കിണറ്റും കണ്ടി അമ്മദ്, എ.സി അബ്ദുൾ മജീദ്, എ.ടി. ഗീത,സുമയ്യ , സറീന പുറ്റങ്കി തുടങ്ങിയവർ പങ്കെടുത്തു


Protest street; CPM's Santatha associates behind attack on Shafi - UDF