Oct 13, 2025 01:21 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) സി.പി.ഐ.എം. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ദീർഘകാലം കുന്നുമ്മൽ ഏരിയാ സെക്രട്ടറിയുമായി പ്രവർത്തിച്ച കെ. കൃഷ്ണൻ അന്തരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കുന്നുമ്മലിൽ ശക്തമായ അടിത്തറ നൽകിയ സമരനായകനെയാണ് നാടിന് നഷ്ടമായത്.

നിലവിൽ കുന്നുമ്മൽ ഏരിയാ കമ്മിറ്റി അംഗമായിരുന്ന കെ. കൃഷ്ണൻ, തോട്ടക്കാട് മിച്ചഭൂമി സമരത്തിന്റെ മുൻനിര നേതാവായിരുന്നു. കുന്നുമ്മൽ മേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷക തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിലും വളർത്തുന്നതിലും അദ്ദേഹം നിർണ്ണായകമായ നേതൃപരമായ പങ്കുവഹിച്ചു.

ആറ് ദശാബ്ധം നീണ്ട പൊതുപ്രവർത്തന പാരബര്യമുണ്ട്. തോട്ടക്കാട് മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പോലീസിന്റെ ക്രൂര മർദനത്തിലും ഇരയായി. ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടന്ന മനുഷ്യചങ്ങല മനുഷ്യക്കോട്ട തുടങ്ങിയ സമരങ്ങളിൽ നിരവധി യുവാക്കളെ അണിനിരത്തി നേതൃപാടവം തെളിയിച്ചു കക്കട്ട് റൂറൽ സഹകരണ ബാങ്കിനെ മുൻനിര ബാങ്കായി ഉയർതുന്നതിലും വലിയ പങ്ക് വഹിച്ചു.

കുറ്റ്യാടിയിൽ നിന്ന് ആരംഭിച്ച വിലാപയാത്രയിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. ഉച്ചവരെ തൊട്ടിൽപ്പാലത്ത് പൊതുദർശനത്തിന് വെച്ചു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ, കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ് ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ എ എം റഷീദ് എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു.

K. Krishnan, who strengthened the peasant and communist movements, is now remembered

Next TV

Top Stories










News Roundup






Entertainment News





//Truevisionall