വട്ടോളി : ( kuttiadi.truevisionnews.com ) എ കെ എസ് ടി യു - ജനയുഗം സഹപാഠി അറിവുത്സവം കുന്നുമ്മൽ സബ്ജില്ല തല മത്സരം വട്ടോളി ഗവ: യൂ പി സ്കൂളിൽ വെച്ച് നടന്നു. കെ പി പവിത്രൻ ഉദ്ഘാടനം ചെയ്തു. എ കെ എസ് ടി യു കുന്നുമ്മൽ സബ് ജില്ല പ്രസിഡണ്ട് എ കെ ബീന അധ്യക്ഷത വഹിച്ചു.
എ ഐ എസ് എഫ് ജില്ല പ്രസിഡണ്ട് ഹരികൃഷ്ണ, ആർ പി രമേഷ്, കെ കെ ബാലകൃഷ്ണൻ, ഇ സജീവൻ എന്നിവർ സംസാരിച്ചു. അനുമോദനയോഗം സി പി ഐ ജില്ല എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. റഫീഖ് പൈക്കാട്ട് അധ്യക്ഷത വഹിച്ചു.


കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീന സുരേഷ് ഉപഹാര സമർപ്പണം നടത്തി.വേളം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ കെ ഷൈനി, സി പി ഐ കുന്നുമ്മൽ ലോക്കൽ സെക്രട്ടറി വി വി പ്രഭാകരൻ, ടി സുരേന്ദ്രൻ,സി നാരായണൻ, വി പി നാണു എന്നിവർ സംസാരിച്ചു.
എൽ പി വിഭാഗം മത്സരത്തിൽ ദക്ഷ് ഡി ജെ(നരിപ്പറ്റ നോർത്ത് എൽ പി സ്കൂൾ) ഒന്നാം സ്ഥാനവും ഹൃദിൻ എൻ എസ് ( നരിപ്പറ്റ സൗത്ത് എൽ പി സ്കൂൾ) രണ്ടാം സ്ഥാനവും അദ്വൈത് പി എം ( നിട്ടൂർ എൽ പി സ്കൂൾ) മൂന്നാം സ്ഥാനവും നേടി.യൂ പി വിഭാഗത്തിൽ അലോക് കെ പി ( ചേരാപുരം യൂ പി സ്കൂൾ) ഒന്നാം സ്ഥാനവും റയാൻ കെ ( ചീക്കോന്ന് ഈസ്റ്റ് യൂ പി സ്കൂൾ) രണ്ടാം സ്ഥാനവും വൈഗ ലക്ഷ്മി എം (സംസ്കൃതം ഹൈസ്കൂൾ വട്ടോളി ) മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ നിയ ഫാത്തിമ എൻ (ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കുറ്റ്യാടി )ഒന്നാം സ്ഥാനവും ജസ്വിൻ ഷാർവി (വട്ടോളി സംസ്കൃതം ഹൈസ്കൂൾ) രണ്ടാം സ്ഥാനവും ഹൃഷിൻ ഡി പി (വേളം ഹയർ സെക്കണ്ടറി സ്കൂൾ, ചേരാപുരം) മൂന്നാം സ്ഥാനവും നേടി.
AKSTU Janayugam Sahapathi Kunnummal conducted a sub-district level competition