കുറ്റ്യാടി: (kuttiadi.truevisionnews.com) പഞ്ചായത്തിലെ വികസന സദസ്സും അതിദാരിദ്ര്യ നിർമാർജനം പ്രഖ്യാപിക്കാനുമായി പഞ്ചായത്ത് ഹാളില്‍ വികസന സദസ്സ് നടന്നു. സദസ്സ് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോ. ഡയറക്ടർ പി.ടി. പ്രസാദ് നിർവഹിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും, സംസ്ഥാന സർക്കാർ പദ്ധതികൾ വിശദീകരിക്കാനും, വരുംകാല വികസന പ്രവർത്തനങ്ങളെക്കുറിച്ച് ജനാഭിപ്രായം സ്വരൂപിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത്.


പരിപാടിയുടെ ഭാഗമായി എക്‌സി ബിഷന്‍, കെ സ്മാര്‍ട്ട് ക്ലിനിക്, പ്രമുഖ വ്യക്തികളെ ആദരിക്കല്‍ എന്നിവയും നടന്നു. പഞ്ചായത്ത് പ്രസിഡന്റ ഒ ടി നഫീസ അധ്യക്ഷയായി. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ബ്ലോക്ക് അംഗം കെ കൈര ളി, കുറ്റ്യാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മോഹന്‍ദാസ്. സ്ഥിരം സമിതി അധ്യക്ഷരായ പി പി ചന്ദ്രന്‍, സബിനാ മോഹന്‍, കെ പി ശോഭ, കുറ്റ്യാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് ബി കൈലാസ്‌നാഥ്, പഞ്ചായത്ത് സെക്രട്ടറി പി.പി സിബി, ഡോ. ഡി സച്ചിത്ത്, ജില്ലാ ആസൂത്രണ സമിതിയംഗം മണലില്‍ മോഹനന്‍,സി എന്‍ ബാലകൃഷ്ണന്‍, കെ ചന്ദ്രമോഹന്‍, ഒപി മഹേഷ്, കെ കെ നൗഷാദ്, പി കെ ബാബു, കെ സി ബിന്ദു, സി കെ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
Development gathering and declaration on extreme poverty eradication held in Kuttiadi


                    
                    













































