കുണ്ടുതോട്: (kuttiadi.truevisionnews.com) മുസ്‌ലിം ലീഗ് കുണ്ടുതോട് കമ്മിറ്റി നിർമിക്കുന്ന പുതിയ ഓഫീസ് കെട്ടിടത്തിന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ തറക്കല്ലിടൽ കർമം നിർവഹിച്ചു.
പി.കെ. അമ്മത് അധ്യക്ഷത വഹിച്ച ചടങ്ങിൽ, വി.പി. കുഞ്ഞബ്ദുള്ള മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ലീഗിന്റെ പ്രാദേശിക പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം നൽകാൻ ഓഫീസ് നിർമാണം സഹായിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


വി. സൂപ്പി, കെ പി സി മൊയ്തു, സി എച്ച് സൈതലവി, ആലുങ്കൽ മുഹമ്മദ്, ഷംസി ചോയ്മുക്ക്, സോജൻ ആലക്കൽ, സി കെ അഹമ്മദ്, അജ്മൽ ഇ. കെ കെ പി ബഷീർ, കുനിയിൽ കുഞ്ഞബ്ദുള്ള സംസാരിച്ചു. ഉണ്ണീൻ കുട്ടി ആലുങ്കൽ സ്വാഗതവും മൊയ്തു പൈകടൻ നന്ദിയും പറഞ്ഞു.
Foundation stone laid; Foundation stone laid for Kunduthode Muslim League office


                    
                    














































