വട്ടോളി: (kuttiadi.truevisionnews.com ) കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ ഉണികോരൻകണ്ടി മുക്ക് പൂവാട്ടുകുനി റോഡിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി നിർവഹിച്ചു.
കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ ലീബ സുനിൽ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസിഡന്റ് ടി.കെ.മോഹൻദാസ് വാർഡ് മെംബർ ജുഗുനു തെക്കയിൽ, ആറാം വാർഡ് മെമ്പർ ഹാഷിം നമ്പാട്ടിൽ, എംകെ അബ്ദുറഹിമാൻ, യു.കെ.അസ്സയിനാർ, സി.കെ.കുമാരൻ , പി .വി വിനോദൻ എന്നിവർ സംസാരിച്ചു. പ്രദേശത്ത് നിന്ന് ജനകീയമായി 130000 രൂപ കൂടി കണ്ടെത്തിയാണ് റോഡ് പണി പൂർത്തീകരിച്ചത്.
New road; Unikorankandi Mukku-Poovattukuni road opened