ചെറിയകുമ്പളം: അയൽക്കാർ കൂട്ടായ്മയുടെ ഓണാഘോഷ പരിപാടികൾ വർണാഭമായി. ടി.കെ കരീമിൻ്റെ വീട്ടു മുറ്റത്ത് വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന കർമ്മം ഗാന രചയിതാവും സാമൂഹ്യ പ്രവർത്തകനുമായ എ.കെ സലാം നിർവ്വഹിച്ചു. അയൽക്കാർ കൂട്ടായ്മ പ്രസിഡണ്ട് ടി.കെ കരീം അദ്ധ്യക്ഷത വഹിച്ചു. പി ഹസീസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
പ്രദേശത്തെ പാലിയേറ്റീവ് പ്രവർത്തകൻ തോട്ടത്തിൽ സലാമിനെ ടി.കെ റിയാസ് പൊന്നാട അണിയിച്ച് ആദരിച്ചു. പഴയ കാല കലാകാരൻ കട്ടൻകോട്ടുമ്മൻ ശേഖരനെ ചടങ്ങിൽ ആദരിച്ചു. ഉബൈദ് വാഴയിൽ പൊക്കൻ പുതിയോട്ടിൽ രാജേഷ് കുമാർ ടി അനിത ചന്ദ്രൻ വി.പി ഷൗക്കത്തലി രാമചന്ദ്രൻ ആനേരി കെ.കുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിന് സുഗുണൻ പി സ്വാഗതവും ആബിദലി നന്ദിയും രേഖപ്പെടുത്തി. ഓണ സദ്യയും, കൂട്ടായ്മ കുടുംബാംഗങ്ങളും കലാപരിപാടികളും, വിവിധ മത്സര ഇനങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാന വിതരണവും നടത്തി. മുഹമ്മദ് നവറക്കോട്ട് സ്മിനേഷ് വാഴയിൽ ശശി.എൻ മുഹമ്മദ് റാഫി എൻ.എം അലി വാഴയിൽ വിനോദൻ ആനേരി ഹമീദ് വി.വി രാജീവൻ നവറക്കോട്ട് കരീം വാഴയിൽ എന്നിവർ നേതൃത്വം നൽകി
Neighborhood group organizes Onam celebrations in Cheriakumbalam