Sep 4, 2025 02:58 PM

കുറ്റ്യാടി: (kuttiadi.truevisionnews.com) ഓണാഘോഷ ദിനത്തിൽ വടകര താലൂക്ക് മർച്ചൻ്റ് സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ പുസ്തക സമർപ്പണം നടത്തി. കെ.പി.സി.സി സംസ്കാരിക സാഹിതി ജനറൽ സെക്രട്ടറി കൂരിക്കണ്ടി രാജൻ മാസ്റ്ററിൽ നിന്നും കലാസാഹിതിക്ക് വേണ്ടി പുസ്തകങ്ങൾ ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സഹകരണ സംഘം പ്രസിഡണ്ട് മുകുന്ദൻ മരുതോങ്കര അധ്യക്ഷത വഹിച്ചു. കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഒ.രവീന്ദ്രൻ, ജനറൽ സിക്രട്ടറി കെ.പി.ഹമീദ്, സൊസൈറ്റി സെക്രട്ടറി പി.പി ജിഷ, സി പി.രഘുനാഥ്,പി.എസ് വിജിൻ, എം.പി. ഹാഷ്ളി, കെ. ഷൈജ, പി പ്രസന്ന എന്നിവർ സംസാരിച്ചു.തുടർന്ന് ഓണസദ്യയും, സാസ്കാരിക പരിപാടികളും അരങ്ങേറി.



Vadakara Taluk Merchant Cooperative Society held a book presentation

Next TV

Top Stories










News Roundup






Entertainment News





//Truevisionall