വട്ടോളി: (kuttiadi.truevisionnews.com) നാടെങ്ങും ഓണം ആഘോഷിക്കുമ്പോൾ കിടപ്പ് രോഗികൾക്ക് കൈത്താങ്ങുമായി മുദ്ര കുണ്ടുകടവ്. രോഗികൾക്ക് ഓണപ്പുടവ നൽകി മുദ്ര മാതൃകയായി മാറി. നിർദ്ധന രോഗികൾക്ക് ഓണപ്പുടവ നൽകി നാദാപുരം കൺട്രോൾ റൂം എസ്.ഐ നൗഷാദ് മുദ്രയുടെ പരിപാടി ഉദ്ഘാടനം ചെയ്തു.
കുണ്ടുകടവ് ഭാഗങ്ങളിൽ സാമുഹിക സേവന രംഗത്ത് മുന്നിൽ നിൽക്കുന്ന എം.രാജനെ ചടങ്ങിൽ ആദരിച്ചു. മുദ്ര ഭാരവാഹികളായ എം.കെ.ദാമോദരൻ, ഇ.കെ.രാജൻ, ഇ.കെ.മനീഷ് കുമാർ, ദേവദാസൻ എന്നിവർ പ്രസംഗിച്ചു. മുദ്ര സ്വയം സഹായ സംഘത്തിന്റ പ്രവർത്തകർ സംബന്ധിച്ചു
Mudra Kundukadavu, offering Onam pudava to bedridden patients