കാവിലുംപാറ: (kuttiadi.truevisionnews.com) കാവിലുംപാറയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയും കർഷകസംഘവും വളർത്തിയെടുത്തതിൽ നേതൃപരമായ പങ്കുവഹിച്ച ടി ദേവരാജൻ്റെ 15-ാം ചരമ വാർഷികം ആചരിച്ചു. ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി ചാത്തൻകോട്ട് നടയിൽ പ്രകടനവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു.
പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം സി പിഐ എം ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ ആർ വി ജയൻ അധ്യക്ഷനായി. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോർജ്, പി സുരേന്ദ്രൻ, പി കെ രാജീവൻ, ജസ്മോൻ ജോസ ഫ്, പി പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.


T Devarajan memorial public meeting and demonstration organized at Chathankotnada