കുറ്റ്യാടി: (kuttiadi.truevisionnews.com) വടയം എൽ പി സ്‌കൂളിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുറ്റ്യാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി കെ എം സി ടി മെഡിക്കൽ കോളേജ്,അറ്റെറ ലബോറട്ടറി ഫാർമസി കുറ്റ്യാടി എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കുറ്റ്യാടി പഞ്ചായത്ത് പ്രസിഡണ്ട് വി.പി മൊയ്തു അധ്യക്ഷത വഹിച്ചു.കെ.കെ.മനാഫ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജുഗുനു തെക്കയിൽ, എ.ടി ഗീത, ഹാഷിം നമ്പാടൻ, പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ എസ്.ജെ സജീവ് കുമാർ, എം.കെ കുഞ്ഞിക്കേളു നമ്പ്യാർ, വി.എം പ്രശാദ്, അഹമ്മദ് കണ്ടോത്ത്, എം.കെ.അബ്ദുൾ റഹ്മാൻ, ലത്തിഫ് ചൂണ്ട, കെ.എം.സി.ടി പി.ആർ.ഒ.അഭിൻ അശോക്, എന്നിവർ സംസാരിച്ചു.


കെ എം സി ടി മെഡിക്കൽ കോളേജിലെ ജനറൽ സർജറി,ജനറൽ മെസിസിൻ,ശ്വാസകോശ വിഭാഗം,ഇ എൻ ടി,നേത്ര രോഗ വിഭാഗം,ഗൈനക്കോളജി,ചർമ്മ രോഗം തുടങ്ങിയ മെഡിക്കൽ വിഭാഗങ്ങളിലെ ഡോക്റ്റർമാർ സൗജന്യമായി പരിശോധന നടത്തി.കുറ്റ്യാടി ഗവർമെന്റ് അറ്റെറ ലബോറട്ടറി ഫാർമസി വിലക്കുറവിൽ മരുന്നുകളും ലാബ് ടെസ്റ്റുകളും ലഭ്യമാക്കി.
Mega medical camp organized at Vadayam LP School