Sep 7, 2025 07:40 PM

കക്കട്ടിൽ: കുറ്റ്യാടി കേര സമൃദ്ധി മിഷൻ പദ്ധതിക്ക് തുടക്കമായി. കുന്നുമ്മൽ ബ്ലോക്കിൽ സമഗ്ര നാളികേര കൃഷി വികസനം ലക്ഷ്യം വയ്ക്കുന്ന പദ്ധതിയാണിത്. ലോക നാളികേര ദിനമായ സെപ്റ്റംബർ 2 ന് കോഴിക്കോട് പാളയം, ശിക്ഷക് സദനിൽ വച്ച് വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. കേരളത്തെ കാർഷിക കേരളമായി വളർത്തിയെടുക്കാൻ ഇച്ചാശക്തിയോടെയുള്ള തുടക്കമാണ് ഭൂവിനിയോഗ വകുപ്പിന്റെ നേതൃത്വത്തിലുള്ള കുറ്റ്യാടി കേര സമദ്ധി മിഷൻ പരിപാടി ലക്ഷ്യം വയ്ക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു.

കെ. പി. കുഞ്ഞമ്മദ് കുട്ടി എം എൽ എ അധ്യക്ഷത വഹിച്ചു. ഭൂവിനിയോഗ കമ്മീഷണർ യാസ്മ‌ിൻ എൽ റഷീദ് സ്വാഗതം ആശംസിച്ചു. കുറ്റ്യാടി കേര സമൃദ്ധി മിഷൻ ലോഗോയും കുന്നുമ്മൽ ബ്ലോക്ക് പരിധിയിൽപ്പെട്ട പഞ്ചായത്തുകളുടെ ഭൂവിനിയോഗ ഭൂപടങ്ങളുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. വികേന്ദ്രിയമായി ജനപങ്കാളിത്തതോടെയുള്ള തൈ ഉത്പാദനവും, പുതിയ മൂല്യ വർദ്ധിത ഉത്‌പന്നങ്ങൾളുടെ വികസനം, മണ്ണ് പരിശോധന അനുസൃതമായുള്ള വളപ്രയോഗം മുതലായ പ്രവർത്തനങ്ങളിലുടെയുള്ള സമഗ്രമായ നാളികേര വികസനത്തെപ്പറ്റി കാസറഗോഡ്, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം റിട്ട. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സി തമ്പാൻ മുഖ്യ പ്രഭാഷണം നടത്തി.




Kuttiadi Kera Samridhi Mission project launched

Next TV

Top Stories










//Truevisionall