കുറ്റ്യാടി: (kuttiadi.truevisionnews.com)ഇന്ത്യയുടെ മതേതരത്വത്തിനും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും സംഘപരിവാർ നിയന്ത്രിക്കുന്ന ബി ജെ പി സർക്കാർ ഉയർത്തുന്ന ഭീഷണിക്കെതിരെ ജനകീയ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ പറഞ്ഞു.
ആർ എസ് എസ് നടത്തുന്ന ഫാസിസ്റ്റ് വെല്ലുവിളികളെ നേരിടാൻ മതേതര-ജനാധിപത്യ ശക്തികളെല്ലാം യോജിച്ച് അണിനിരക്കണമെന്നും രാജ്യത്തിന് മാതൃകയായ കേരളത്തിലെ എൽ ഡി എഫ് സർക്കാറിനെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സെപ്തംബർ 8 മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുന്ന സി പി ഐ സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയും വഹിച്ചു കൊണ്ടുള്ള ജാഥയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥ ലീഡർ കൂടിയായ കെ പി രാജേന്ദ്രൻ.


ചുവപ്പ് വളണ്ടിയർമാരുടെയും മുത്തുക്കുടകളുടെയും ബാൻ്റ് വാദ്യങ്ങളുടെയും അകമ്പടിയോടു കൂടി നൂറുകണക്കിന് പാർട്ടി പ്രവർത്തകർ ചേർന്ന് ജാഥയെ സ്വീകരിച്ചു.
സ്വാഗത സംഘം ചെയർമാൻ രജീന്ദ്രൻ കപ്പള്ളി അധ്യക്ഷത വഹിച്ചു. ഉപലീഡർ ദീപ്തി അജയകുമാർ, ഡയറക്ടർ ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജാഥഅംഗങ്ങളായ സി പി മുരളി, അജിത് കൊളാടി, സി പി ഷൈജൻ, ഇ എം സതീശൻ, എം കുമാരൻ, പി കബീർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ കെ കെ മോഹൻദാസ് സ്വാഗതം പറഞ്ഞു.
സി പി ഐ ജില്ല സെക്രട്ടറി അഡ്വ. പി ഗവാസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ കെ വിജയൽ എം എൽ എ, കെ കെ ബാലൻ മാസ്റ്റർ, ടി കെ രാജൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. സ്വീകരണത്തിന് പി സുരേഷ് ബാബു, ആർ സത്യൻ,എൻ എം ബിജു , ശ്രീജിത്ത് മുടപ്പിലായി, അഡ്വ. കെ പി ബിനൂപ്, റീന സുരേഷ്, എന്നിവർ നേതൃത്വം നൽകി.
KP Rajendran calls for strengthening the popular struggle against the fascist threat posed by Sangh Parivar forces