വേളം: (kuttiadi.truevisionnews.com ) "പൂപ്പൊലി 2025" എന്ന പേരിൽ പെരുവയലിലുള്ള ബഡ്‌സ് സകൂളിൽ ഓണാഘോഷം ശ്രദ്ധേയമായി. പോലീസ് കൂട്ടായ്മ നടത്തിയ ഓണാഘോഷം കുറ്റ്യാടി എസ്. എച്ച് ഒ എസ് .ബി കൈലാസ് നാഥ് ഉദ്ഘാടനം ചെയ്തു. എസ്. ഐ ഹരിദാസൻ മണ്ണ് ക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.
വേളം ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുമാരൻ, വാർഡ് മെമ്പർമാരായ തായന ബാലാമണി, ഫാത്തിമ, പി.ടി.എ പ്രസിഡൻ്റ് മഹമൂദ് ഹാജി, മണാട്ടിൽ പത്മാവതി അമ്മ, മുഹമ്മദ് ഹസ്‌റഫ്, കുറ്റ്യാടി എസ്. ഐ സനേഷ്, വേളം പ്രദീപൻ, റിട്ട. എസ്. ഐ ശശി, സുരേഷ് എന്നിവർ പ്രസംഗിച്ചു. പൂക്കളം ഓണ സദ്യ, ഓണക്കളികൾ, ഓണ പാട്ട് എന്നിവയു ഉണ്ടായിരുന്നു. പരിപാടിയിൽ പോലീസ് കുടുംബാം ഗങ്ങളും നാട്ടുകാരും പങ്കെടുത്തു
Onam celebrations at Velom Buds School were remarkable