കുറ്റ്യാടി: (kuttiadi.truevisionnews.com ) കുറ്റ്യാടി പള്ളിയത്ത് വയോധികനെ കാണാനില്ലെന്ന് പരാതി. പള്ളിയത്ത് സ്വദേശി കുഴികണ്ടത്തിൽ വീട്ടിൽ മാധവൻ ആശാരി (75) യെയാണ് കാണാതായത്. ഇന്നലെ ഉച്ചമുതൽ വീട്ടിൽ നിന്നു കാണാതായെന്നാണ് വിവരം. വൈകീട്ടോടെ വീട്ടിൽ തിരിച്ചെത്താതായതോടെ ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ബന്ധുക്കൾ കുറ്റ്യാടി പോലീസിൽ പരാതി നൽകി.
കാവി മുണ്ടും പച്ച നിറത്തിലുള്ള ഷർട്ടുമാണ് വയോധികൻ ധരിച്ചിരുന്നത്. വയോധികനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുറ്റ്യാടി പോലീസ് സ്റ്റേഷനിലോ, +919447833769 എന്ന നമ്പറിലോ വിവരം അറിയിക്കേണ്ടതാണ്.
Complaint that an elderly person is missing in palliyath kuttiyadi