കുറ്റ്യാടി: (kuttiadi.truevisionnews.com)ഗവ. താലൂക്ക് ആശുപത്രിയിലെ മുഴുവൻ രോഗികൾക്കും നൻമ ചാരിറ്റബിൾ ട്രസ്റ്റ് കുവൈറ്റ് സാന്ത്വനത്തിൻ്റെ സഹകരണത്തോടെ സ്നേഹ സമ്മാനമായി ഓണക്കിറ്റുകൾ വിതരണം ചെയ്തു. ആശുപത്രിയിൽ പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും 2002 മുതൽ വിതരണം ചെയ്യുന്നത് നൻമ ചാരിറ്റബിൾ ട്രസ്റ്റാണ്.
ഓണ കിറ്റിൻ്റെ വിതരണ ഉദ്ഘാടനം കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ കുറ്റ്യാടിയുടെ ജനകീയ ഡോ. ഷാജഹാന് കൈമാറി നിർവ്വഹിച്ചു. ചടങ്ങിൽ ട്രസ്റ്റ് വൈസ് ചെയർമാൻ കിണറ്റും കണ്ടി അമ്മദ് അദ്ധ്യക്ഷത വഹിച്ചു.


കുവൈറ്റ് സാന്ത്വനം പ്രതിനിധി കേളോത്ത് അബ്ദുൽ ഹമീദ് ഗ്രാമ പഞ്ചായത്ത് മെമ്പർമാറായ എ.സി അബ്ദുൽ മജീദ് ഹാഷിം നമ്പാട്ടിൽ യു എ ഇ കുറ്റ്യാടി കൂട്ടായ്മ പ്രതിനിധി കെ.ഇ ആരിഫ്, പ്രസ്സ് ഫോറം പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത്, ട്രസ്റ്റ് ജനറൽ സിക്രട്ടറി, ഉബൈദ് വാഴയിൽ ആശുപത്രി സൂപ്രണ്ട്, ഡോ. അനുരാധ നഴ്സിംഗ് സൂപ്രണ്ട്, ഫരീദ അംബിക ദേവി ട്രസ്റ്റ് ട്രഷറർ, കെ.ബഷീർ, വി.പി ആരിഫ്, സി.കെ ഹമീദ്, കെ.കെ കുഞ്ഞമ്മദ്, ടി. അമ്മോട്ടി വി.ജി ഗഫൂർ, എൻ.പി റഹീം, പുഞ്ചൻകണ്ടി അബ്ദുൽ അസീസ്, കെ.വി കണാരൻ, തോട്ടത്തിൽ സലാം എന്നിവർ പങ്കെടുത്തു.
Nanma Onakit kits were distributed to patients at Kuttiyadi Govt Taluk Hospital