കുറ്റ്യാടി: (kuttiadi.truevisionnews.com )കുറ്റ്യാടി ചുരം അഞ്ചാം വളവിൽ അടിയന്തിരമായി റിപ്പയറിംഗ് പ്രവർത്തി നടത്തണമെന്ന് ചുരം ഡിവിഷൻഹെൽപ്പ് ഡെസ്ക് കൂട്ടായ്മ പ്രവർത്തകരും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ കുറ്റ്യാടി ചുരം അഞ്ചാം വളവിൽ റോഡിൻറെ സംരക്ഷണഭിത്തി ഇടിഞ്ഞിരുന്നു.
വീതി കുറഞ്ഞ സ്ഥലം ആയതിനാൽ റോഡിലെ അപകട സാധ്യത തിരിച്ചറിയാതെ ഇതുവഴി നിരവധി ഭാരം കയറ്റിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്നുണ്ട്. അപകട മുന്നറിയിപ്പ് സിഗ്നൽ റിബൺ തൊട്ടിൽപ്പാലം പോലീസ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും റോഡിന് വീതി കുറവായതിനാൽ രണ്ടു ഭാഗത്ത് നിന്നും സമയം വാഹനം വന്നാൽസിഗ്നൽ റിബണിൽ തട്ടിയാണ് കടന്നു പോകുന്നത്.


ഇനിയും ശക്തമായ മഴയുണ്ടായാൽ കൂടുതൽ ഇടിച്ചലിന് സാധ്യതയുണ്ട്. ഇടിഞ്ഞാൽ ഇതുവഴിയുള്ള ഗതാഗതം നിലച്ചേക്കും താമരശ്ശേരി ചുരത്തിലും കുറ്റ്യാടി ചുരത്തിലും ഒരേ സമയം ഗതാഗത തടസ്സം ഉണ്ടായാൽ കോഴിക്കോട് ജില്ലയും വയനാടും തമ്മിലുള്ള റോഡ് വഴിയുള്ള ബന്ധം ഇല്ലാതാകും.
ഇത് വൻ പ്രതിസന്ധി സൃഷ്ടിക്കുന്നതിനാൽ അഞ്ചാം വളവിൽ കൂടുതൽ ഭാഗം ഇടിയാത്ത തരത്തിൽ സംരക്ഷിക്കുന്നതിന് അടിയന്തര റിപ്പയറിങ് നടപടി സ്വീകരിക്കണമെന്ന് ചുരം ഡിവിഷൻഹെൽപ്പ് ഡെസ്ക് കൂട്ടായ്മ പ്രവർത്തകരും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ആവശ്യപ്പെട്ടു.
Urgent repair work required at the fifth bend of Kuttiyadi Pass