കക്കട്ടിൽ: (kuttiadi.truevisionnews.com ) വോട്ട് കവർച്ചക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യവുമായി കക്കട്ടിൽ യു.ഡി.എഫിന്റെ നേതൃത്യത്തിൽ ജനാധിപത്യ സംരക്ഷണ റാലി സംഘടിപ്പിച്ചു. അമ്പലക്കുളങ്ങരയിൽ നടന്ന റാലി കെ.പി.സി.സി സെക്രട്ടറി വി.എം.ചന്ദ്രൻ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.
യു.ഡി.എഫ് നേതാക്കളായ എലിയാറ ആനന്ദൻ സി.കെ. അബു പി.പി അശോകൻ, ഏ.വി.നാസറുദ്ദിൻ , കെ. കെ. രാജൻ, ഒ വനജ, എ.പി. കുഞ്ഞബ്ദുള്ള, വി.പി. മൂസ, വി.വി വിനോദൻ , എം.ടി. രവീന്ദ്രൻ , ബീന എലിയാറ, നസീറ ബഷീർ, ഷറഫുന്നി സ , ബീന കുളങരത്ത്, സതി,സുപ്പി പാതിരിപ്പറ്റ, എ ഗോപിദാസ്, മുരളി കുളങ്ങരത്ത് , കെ. അനന്തൻ, ജി.പി. ഉസ്മാൻ, എം.വി. അബ്ദുറഹ്മാൻ, എൻ.പി.ജിതേഷ് വി.കെ മമ്മു, കെ.കെ രവീന്ദ്രൻ, ബാബുരാജൻ എം.കെ ജലിൽ , പി അശോകൻ എന്നിവർ നേതൃത്വം നൽകി.


കക്കട്ടിൽ നടന്ന സമാപന പൊതുയോഗം ജില്ലാ കോൺഗ്രസ് സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയതു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. അബ്ദുറഹ്മാൻ, ഡി. സി. സി. അംഗം രാജേഷ് ചെറുവണ്ണൂർ എന്നിവർ പ്രസംഗിച്ചു.
UDF organizes democracy protection rally in Kakattil against vote rigging